തിരുവനന്തപുരം: വർക്കലയിൽ പതിനേഴുകാരനെ പൊലീസ് ക്രൂരമായി മർദിച്ചത് സഭയിൽ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.പ്രതിയല്ലെന്ന് ബോധ്യപ്പെട്ട് വിട്ടയക്കും മുമ്പ് പതിനേഴുകാരനെ പൊലീസ് ക്രൂരമായി മർദിച്ചു. യുവാക്കളെ ആളുമാറി അറസ്റ്റ് ചെയ്യുകയാണ് പൊലീസ്. തടയാൻ ചെന്ന മാതാപിതാക്കളോടും മോശമായി പെരുമാറുന്നു. ഒരു ദിവസം പൊലീസ് കസ്റ്റഡിയിൽ തുടർന്ന ശേഷമാണ് പ്രതിയല്ല എന്ന് മനസ്സിലായത്. അപ്പോഴേക്കും ഭീകരമായ മർദനം നേരിടേണ്ടി വന്നിരുന്നു. ഇത്തരം കാര്യങ്ങൾ നമ്മുടെ നാട്ടിൽ സംഭവിക്കാൻ പാടുണ്ടോ? പിണറായി വിജയൻ സഭയിൽ ചോദിച്ചു.

 
എന്താണ് പൊലീസിൽ സംഭവിക്കുന്നത്.ഇത് ഗൗരവകരമായ കാര്യമല്ലേ? ആഭ്യന്തര മന്തിക്ക് വൈകാരികമായി സംസാരിക്കേണ്ടി വരുന്നു. എന്നാൽ ഒരു കൂട്ടർക്ക് ഇത് ബാധകമാകുന്നില്ല. അവരിലേക്ക് ഇത് എത്തുന്നില്ല. സമ്പന്നർക്കും സാധാരണക്കാർക്കും രണ്ടു നീതി. ഞങ്ങൾക്കും സമ്പന്നർക്കും രണ്ടു നീതി എന്ന് ആ കുട്ടിക്ക് ചോദിക്കേണ്ടി വന്നു. ആ ചിത അടങ്ങും മുൻപാണത്. അത് സങ്കടകരവും അപമാനകരവുമാണ്. പൊലീസിലുള്ള വിശ്വാസം നഷ്‌ടപ്പെട്ട പ്രതികരണമാണ് ഉണ്ടാകുന്നത് പിണറായി വിജയൻ വ്യക്തമാക്കി.


തിരുവനന്തപുരം ചാലുവിള സ്വദേശിയായ 17 വയസുകാരനെയാണ് വർക്കല എസ് ഐ ആഷിൽ രവിയും സംഘവും മർദ്ദിച്ചത്. മർദ്ദനത്തിൽ കുട്ടിയുടെ കാലിനും മുഖത്തും ഗുരുതരമായി പരുക്കേറ്റു. മറ്റൊരു കേസിലെ പ്രതിയെ തേടിയാണ് 17 വയസുകാരൻ ജോലി ചെയ്യുന്ന വർക്കലയിലെ ഹോട്ടലിൽ പൊലീസ് എത്തിയത്. പൊലീസ് വന്ന വിവരം പ്രതിയെ കുട്ടി വിളിച്ചറിയിച്ചു എന്ന സംശയത്തിലാണ്
എസ് ഐ ആഷിൽ രവിയും സംഘവും കുട്ടിയെ മർദ്ദിച്ചത്. ഹോട്ടലിനുള്ളിലെ മർദ്ദനത്തിന് ശേഷം വാഹനത്തിൽ കയറ്റി മറ്റൊരിടത്തും എത്തിച്ച് ക്രൂരമായി മർദ്ദിച്ചു. പ്രായപൂർത്തിയായി ഇല്ലെന്ന് മനസ്സിലായ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് മാതാവിനെ വിവരം അറിയിക്കുകയായിരുന്നു. മർദ്ദനവിവരം പുറത്തിറഞ്ഞാൽ മാതാപിതാക്കളെയും കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി  പറഞ്ഞിരുന്നു.
 


 

Post a Comment

Previous Post Next Post