മുക്കം: ലയൺസ് ക്ലബ് ഓഫ് മുക്കത്തിന്റെ പരിസ്ഥിതി പ്രവർത്തനങ്ങളുടെ ഭാഗമായി മുക്കം മൈക്കോ ക്ലബ് പരിസരത്ത് ചന്ദനത്തൈ നട്ടു.

ലയൺസ് ക്ലബ് ഓഫ് മുക്കം സർവീസ് ചെയർപേഴ്സൺ രാജേഷ് വെള്ളാരംകുന്നത്ത് ചന്ദനത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.


ക്ലബ് പ്രസിഡന്റ് ഷുകൂർ കമ്പളവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. എൻ. ആസാദ് മുക്കം, ട്രഷറർ ഷിജി കിഴക്കരക്കാട്ട്, വൈസ് പ്രസിഡന്റ് നിഷാബ് മുല്ലോളി, ലയൺ ടൈമർ അനൂപ് വി., മെമ്പർഷിപ്പ് കമ്മിറ്റി ചെയർമാൻ പി. രാഗേഷ്, ജോബി അഗസ്റ്റ്യൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കൂടുതൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.


Post a Comment

أحدث أقدم