താമരശ്ശേരി: ജനാധിപത്യത്തെ അട്ടിമറിച്ച് വോട്ടർമാരെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കുന്നതിനെതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് താമരശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (ഒക്ടോബർ 23) വൈകിട്ട് 4 മുതൽ താമരശ്ശേരിയിൽ രാപ്പകൽ സത്യാഗ്രഹം സംഘടിപ്പിക്കുന്നു.
‘താമരശ്ശേരിയിൽ ജന്തർ മന്തർ’ എന്ന പേരിലാണ് പ്രതിഷേധ പരിപാടി.
കോൺഗ്രസ് നേതാവും ഡിസിസി പ്രസിഡന്റുമായ പ്രവീൺ കുമാർ, ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ ഡോ. എം.കെ. മുനീർ, പി.കെ. ഫിറോസ് എംഎൽഎ, വിദ്യ ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, ആർ. ഷഹീൻ, ഹബീബ് തമ്പി, ഗിരീഷ് കുമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കുമെന്ന്.അറിയിച്ചു.
കാവ്യ വി.ആർ., എം.പി.സി. ജംഷീദ്, അൻഷാദ് മലയ്‌ൽ, ജസീറലി, റിയാസ് വെങ്കണക്കൽ, ഇറാഷ്, ശ്രീകോവിന്ദ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകുമെന്ന് യൂത്ത് കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു.

Post a Comment