തിരുവമ്പാടി:
മത്തായി ചാക്കോ അനുസ്മരണ റാലിയും പൊതുസമ്മേളനവും തിരുവമ്പാടിയിൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.

മത്തായി ചാക്കോ പഠിച്ച തിരുവമ്പാടി സെക്രെട്ട് ഹാർട്ട് HSS ലെ മികച്ച വിദ്യാർഥിക്ക് ഏർപ്പെടുത്തിയ 20 മത് എൻഡോവ്മെന്റ് അഭിനയന ബാബു വിന് സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി മോഹനൻ മാസ്റ്റർ സമ്മാനിച്ചു.



മത്തായി ചാക്കോ ദിനാചരണത്തിന്റെ ഭാഗമായി നാല് ക്യാറ്റഗറിയിലായി നടത്തിയ ജില്ലാ തല ചിത്ര രചന മത്സരത്തിൽ 1,2,3 സ്ഥാനങ്ങൾ നേടിയവർക്ക് ക്യാഷ് അവാർഡും, ട്രോഫിയും വിതരണം ചെയ്തു.

ഫിറോസ്ഖാൻ സ്വാഗതം പറഞ്ഞു.
അധ്യക്ഷൻ വികെ വിനോദ് 
ടി വിശ്വനാഥൻ, ലിന്റോ ജോസഫ്, ജോണി ഇടശ്ശേരി,  കെ ടി ബിനു, ജലീൽ ഇ ജെ, ദീപു പ്രേംനാഥ്, സി എൻ പുരുഷോത്തമൻ, ഗണേഷ് ബാബു, ഗീത വിനോദ്, റോയ് തോമസ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post