കട്ടിപ്പാറ:
ചമൽ അംബേദ്കർ സാംസ്കാരിക നിലയം & വായനശാലയുടെയും കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് ചമൽ സൗത്ത് എ.ഡി.എസിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീന ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. സാംസ്കാരിക നിലയം പ്രസിഡന്റ് കെ.വി. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ സിസ്റ്റർ ഷേർളി ജോസ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.

വാർഡ് മെമ്പർ ശ്രീജില ശ്രീജിത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിൻസി തോമസ്, സി.ഡി.എസ്. മെമ്പർ നിഷ ബിനു, സ്വപ്ന ടീച്ചർ,  സിസ്റ്റർ സുജിത (എം.എസ്.എം.ഐ ചമൽ ), സാംസ്‌കാരിക നിലയം സെക്രട്ടറി ജോബിഷ് പി.കെ എന്നിവർ ആശംസകൾ നേർന്നു.

എ.ഡി.എസ്. പ്രസിഡന്റ് ജമീല സ്വാഗതവും എ.ഡി.എസ്. സെക്രട്ടറി ഷീലത വിജയൻ നന്ദിയും പറഞ്ഞു.

കെ.പി രാജൻ, സുരേഷ്, സതീഷ് കുമാർ, ബാബു കെ.കെ, രാജേഷ്, മിനി നാരായണൻ കുട്ടി, ജോനിഷ അഭിലാഷ്,റീജ ബാബു, ബൈജു കുട്ടൻ, എഡിഎസ് അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

കുടുംബശ്രീ പ്രവർത്തകർ, അമ്മമാർ, കുട്ടികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.



Post a Comment

Previous Post Next Post