.

തിരുവമ്പാടി: 
നവംബർ 9, 10, 11 തീയതികളിൽ തിരുവമ്പാടിയിൽ നടക്കുന്ന മുക്കം ഉപജില്ലാ കലോത്സവത്തിന്റെ ആവേശം വാനോളമുയർത്തി വിപുലമായ വിളംബര ജാഥ സംഘടിപ്പിച്ചു.

 വർണ്ണശബളമായ മുത്തുക്കുടകൾ, സ്കൗട്ട് ആൻഡ് ഗൈഡ്സ് അംഗങ്ങൾ, വിവിധ കലാ-സാംസ്കാരിക രൂപങ്ങൾ എന്നിവ അണിനിരന്ന റാലി നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ദൃശ്യവിരുന്നായി മാറി.


തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ നിന്ന് ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ചു.

 നൂറുകണക്കിന് വിദ്യാർത്ഥികളും അധ്യാപകരും സാംസ്കാരിക നായകരും നാട്ടുകാരും റാലിയിൽ ആവേശത്തോടെ അണിനിരന്നു.

തിരുവമ്പാടി എം.എൽ.എ. സി.കെ. കാസിം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, എ.ഇ.ഒ. ദീപ്തി എന്നിവർ വിളംബര ജാഥയ്ക്ക് നേതൃത്വം നൽകി. 
കൂടാതെ വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂൾ, സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ, ഇൻഫന്റ് ജീസസ് സ്കൂൾ എന്നീ മൂന്ന് പ്രധാന കേന്ദ്രങ്ങളിലായാണ് ഈ വർഷത്തെ ഉപജില്ലാ കലോത്സവം മൂന്ന് ദിവസങ്ങളിലായി അരങ്ങേറുന്നത്.

Post a Comment

Previous Post Next Post