കൊടുവള്ളി: 
കൊടുവള്ളി നിയോജക മണ്ഡലത്തിലെ ഏക സർക്കാർ കോളേജായ സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ രണ്ട് പുതിയ കോഴ്സുകൾക്ക് കൂടി അനുമതി ലഭിച്ചതായി പി.കെ. ഫിറോസ് എം.എൽ.എ അറിയിച്ചു.

ബി.സി.എ ഓണേഴ്‌സ്, ബി.എ അറബിക് ട്രാൻസ്ലേഷൻ ആൻഡ് പ്രൊഫഷണൽ സ്കിൽസ എന്നീ കോഴ്സുകൾക്കാണ് പുതുതായി അനുമതി ലഭിച്ചത്. എം.എൽ.എയുടെ ഇടപെടലിന്റെ ഫലമായാണ് പുതിയ കോഴ്സുകൾ അനുവദിച്ചത്.

കൊടുവള്ളി നിയോജക മണ്ഡലത്തിലെ വിവിധ  വിദ്യാലയങ്ങളിൽ അറബിക് ഓപ്ഷണൽ വിഷയമായി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ കോഴ്സ് ഏറെ പ്രയോജനകരമാകുമെന്ന് പി.കെ. ഫിറോസ് എം.എൽ.എ പറഞ്ഞു. പ്രൊഫഷണൽ മേഖലകളിൽ തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും പുതിയ കോഴ്സ് സഹായകമാകും.

നിലവിൽ കോളേജിൽ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണവും ഇതിന്റെ ഭാഗമായി നടന്നുവരുന്നു. കോളേജിന്റെ തുടർവികസനത്തിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ മന്ത്രി കോളേജ് സന്ദർശിച്ച് വികസന പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. കോളേജിന്റെ അക്കാദമിക നിലവാരവും അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകൾ തുടരുമെന്നും പി.കെ. ഫിറോസ് എം.എൽ.എ അറിയിച്ചു.

Post a Comment

Previous Post Next Post