തിരുവനന്തപുരം: 
കാലടി സംസ്‌കൃത സർവകലാശാലയിലെ വിദ്യാർഥികൾ പരീക്ഷ എഴുതണം എന്നാണ് ആഗ്രഹമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ പറഞ്ഞു. സമരം ജനാധിപത്യത്തിന്റെ ഭാഗമാണ് എന്നാൽ അതിന്റെ പേരിൽ നടത്തുന്ന അക്രമണങ്ങളെ അംഗീകരിക്കാൻ കഴിയില്ല. അതിനോട് യോജിപ്പില്ല. സുപ്രീംകോടതി വിധി എന്തായാലും പാലിക്കും . മാപ്പ് എഴുതി നൽകണം എന്നത് സർവകലാശാല അച്ചടക്കത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കാലടി സർവകലാശാലയിൽ സസ്പെൻഷൻ നേരിട്ട വിദ്യാർഥികൾ സുപ്രീംകോടതിയിൽ നൽകിയ ഹർജി നാളെ പരിഗണിക്കും. പരീക്ഷ എഴുതാൻ കഴിയില്ലെന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെ തുടർന്നാണ് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്. കോടതിയിൽ നൽകിയിരിക്കുന്ന ഹാജർ നില തെറ്റാണെന്നും സസ്പെൻഷൻ കാലയളവ് ഉൾപ്പെടെ കാണിച്ചുകൊണ്ടാണ് ഹാജർ നില നൽകിയിരിക്കുന്നത് എന്നടക്കം വിദ്യാർഥികൾ നൽകിയിരിക്കുന്ന ഹർജിയിൽ പറയുന്നു.
 

Post a Comment

Previous Post Next Post