തിരുവമ്പാടി:
2021-22 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ തിരുവമ്പാടി മണ്ഡലത്തിലെ രണ്ടു റോഡുകളുടെ പരിഷ്കരണ പ്രവൃത്തികൾക്ക് 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. മുക്കം നഗരസഭയിലെ മുത്തേരി-കല്ലുരുട്ടി റോഡിന് 5 കോടി രൂപയുടെയും കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ചുള്ളിക്കാപറമ്പ്-ചെറുവാടി - കവിലട റോഡിന് 5 കോടി രൂപയുടെയും ഭരണാനുമതിയാണ് ലഭിച്ചത്. 3. 4 കി.മീറ്റർ ദൈർഘ്യമുള്ള മുത്തേരി-കല്ലുരുട്ടി റോഡിൽ ആവശ്യമായിടങ്ങളിൽ റോഡ് ഉയർത്തലും കലുങ്ക്, ഡ്രെയിനേജ് എന്നിവയുടെ നിർമ്മാണവും BM & BC നിലവാരത്തിൽ ഉപരിതലം ടാറിംഗ് നടത്തുന്ന പ്രവൃത്തിയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 2.6 കി.മീറ്റർ ദൈർഘ്യമുള്ള ചുള്ളിക്കാപറമ്പ്-ചെറുവാടി -കവിലട റോഡിൽ ആവശ്യമായിടങ്ങളിൽ റോഡ് ഉയർത്തലും ഡ്രെയിനേജ്,കൾ വെർട് തുടങ്ങിയവ നിർമ്മിക്കലുംBM&BC നിലവാരത്തിൽ ഉപരിതലം ടാറിംഗ് നടത്തുന്ന പ്രവൃത്തികളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സാങ്കേതിക അനുമതി ലഭ്യമാക്കി ,ടെൻഡർ ചെയ്ത് ഈ വർഷം തന്നെ പ്രവൃത്തി ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് എം എൽ എ ലിൻ്റോ ജോസഫ് അറിയിച്ചു.

Post a Comment