താമരശ്ശേരി: അണ്ടോണ അരേറ്റക്കുന്നുമ്മല്‍ നിസാറിന്റെ മകന്‍ മുഹമ്മദ് മിന്‍ഹാജ് (16) ആണ് മരിച്ചത്. 

ഇന്ന് (16-08-2021- തിങ്കൾ) വൈകിട്ടായിരുന്നു അപകടം. 

പുഴയില്‍ വെള്ളം കുറഞ്ഞ ഭാഗത്ത് കുളിക്കുന്നതിന്നതിനിടെ ചുഴിയില്‍ അകപ്പെടുകയായിരുന്നു. 

മറ്റു കുട്ടികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷപ്പെടുത്തി താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 

ഇത്തവണ കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് എസ് എസ് എല്‍ സി പരീക്ഷയെഴുതി ഉപരി പഠനത്തിന് കാത്തിരിക്കുന്നതിനിടെയാണ് ദുരന്തം. 

മാതാവ്: അഫ്സത്ത്. 

മിഥ്ലാജ്, മിൻഹ എന്നിവർ സഹോദരങ്ങളാണ്.

Post a Comment

أحدث أقدم