ഹോട്ടലുകളിൽ ഡൈനിംഗ് അനുവദിക്കുക, കോവിഡിൻ്റെ പേരിലുള്ള അന്യായമായ നിയന്ത്രണങ്ങൾ പിൻവലിക്കുക, പോലീസിൻ്റെയും മറ്റ് സർക്കാർ ഏജൻസികളുടെയും ഭാഗത്ത് നിന്നും ഹോട്ടൽ മേഘലക്ക് നേരെയുള്ള നിരന്തരമായ പീഢനങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ എച്ച് ആർ എ സംസ്ഥാന വ്യാപക മായി നടത്തിയ ധർണ്ണാ സമരത്തിൻ്റെ ഭാഗമായി  കെ എച്ച് ആർ എ
 തിരുവമ്പാടി യൂണിറ്റ് ഗ്രാമപഞ്ചായത്തിന് മുന്നിൽ നടത്തിയ സമരപരിപാടി യൂണിറ്റ് പ്രസിഡന്റ് മൊയ്തീന്റെ അധ്യക്ഷതയിൽ നടന്നു കെ ആർ സന്തോഷ് സ്വാഗതവും മുൻ പ്രസിഡന്റ് അബ്ദു കോയങ്ങോടൻ സമര പരിപാടികൾ ഉദ്ഘാടനവും ചെയ്തു. 
സെക്രട്ടറി ഷിജി, വൈസ് പ്രസിഡന്റ് വിനോദ് എന്നിവർ ആശംസകൾ അറിയിക്കുകയും സ്‌മിനീഷ് നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم