തുഷാരഗിരി വിനോദസഞ്ചാര കേന്ദ്രത്തിലെ പ്രകൃതിദത്തമായ സ്വാഭാവികത നിലനിർത്തുന്നതിന് നടപടികൾ സ്വീകരിക്കും.2001 ൽ EFL ആയി സർക്കാർ ഏറ്റെടുത്ത ഭൂമി 5 വ്യക്തികൾ സുപ്രീംകോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചതിനാൽ 24 ഏക്കർ തിരിച്ച് നൽകുന്നതിന്  വിധി പുറപ്പെടുവിച്ച സാഹചര്യത്തിൽ കഴിഞ്ഞയാഴ്ച  വനം വകുപ്പ് മന്ത്രിയിടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് വെച്ച് ചേർന്ന യോഗത്തിന്റെ തീരുമാനപ്രകാരം തുഷാരഗിരിയിൽ സന്ദർശനം നടത്തി.160 ഏക്കർ ഏറ്റെടുത്തതിൽ 24 ഏക്കറിലാണ് സുപ്രീംകോടതി വിധി വന്നത്.വനംവകുപ്പ് ടിക്കറ്റ് കൗണ്ടറിന് താഴെയുള്ള സ്ഥലം,രണ്ടാം വെള്ളച്ചാട്ടത്തിന് സമീപം എന്നിവിടങ്ങളിലെ സ്ഥലം സ്വകാര്യ വ്യക്തികൾക്ക് തിരിച്ചു പോയാൽ പ്രതിസന്ധിയാവും.അതോടൊപ്പം 160 ഏക്കറും സംരക്ഷിക്കേണ്ടതുണ്ട്.പ്രകൃതി സംരക്ഷണ സമിതി,വനസംരക്ഷണ സമിതി,കർഷകർ എന്നിവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കേട്ടു.തുടർന്നു നടക്കുന്ന ചർച്ചകളിൽ തുഷാരഗിരി വിനോദസഞ്ചാര കേന്ദ്രം സംരക്ഷിക്കുന്നതിന് സർക്കാർ നടപടികൾ ത്വരിതമാക്കാൻ യോഗം തീരുമാനിച്ചു.എം.എൽ.എക്ക് പുറമേ CCF വിനോദ്കുമാർ,DFO രാജീവ്,DTPC സെക്രട്ടറി ബീന തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post