വേനപ്പാറ:സ്വാതന്ത്ര്യത്തിന്റെ മഹത്തായ സന്ദേശം ഉയർത്തിപിടിച്ച് പ്രതിസന്ധികൾക്കിടയിലും അസ്തമിക്കാത്ത പ്രതീക്ഷകൾ നൽകി വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. ഹെഡ്മാസ്റ്റർ  റോയ്  ഓവേലിൽ ദേശീയപതാക  ഉയർത്തി. 
സ്കൂൾ മാനേജർ ഫാദർ സൈമൺ കിഴക്കേകുന്നേൽ അധ്യക്ഷനായിരുന്നു. മുക്കം മുൻസിപ്പൽ കൗൺസിലർ വേണു  കല്ലുരുട്ടി, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം രജിത രമേശ്, പിടിഎ പ്രസിഡണ്ട് സിബി പൊട്ടൻ പ്ലാക്കൽ, എം പി ടി എ പ്രതിനിധി ഭാവന വിനോദ്, അധ്യാപകരായ ബാബു എം. വി, ബിജു മാത്യു, ബിജില എന്നിവർ സംസാരിച്ചു. കുട്ടികൾക്കായി വിവിധ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചു.

Post a Comment

Previous Post Next Post