തിരുവമ്പാടി:
രാഹുൽഗാന്ധി എം.പി, വയനാട് പാർലമെന്റ് നിയോജക മണ്ഡലത്തിലെ മുഴുവൻ അംഗനവാടി വർക്കർമാർക്കും ഹെല്പർമാർക്കും നൽകിയ ഓണക്കോടി വിതരണം തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് അംഗനവാടി വർക്കർ ഷാനി പയ്യടിപറമ്പി ലിന്ന് നൽകി ഉൽഘാടനം ചെയ്തു. തിരുവമ്പാടി പഞ്ചായത്തിലെ 27 അംഗനവാടിയിലെ അൻപതിനാലോളം ജീവനക്കാർക്കാണ് ഓണക്കോടി നൽകിയത്. പഞ്ചായത്ത് ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ ആധ്യക്ഷത വഹിച്ചു.
ആസൂത്രണ ഉപാധ്യക്ഷൻ ടി ജെ കുര്യാച്ഛൻ, വികസനകാര്യ സ്റ്റാന്റിഗ് കമ്മറ്റി ചെയർപേർസൺ ലിസി മാളിയേക്കൽ, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ, മെമ്പർമാരായ ഷൗക്കത്തലി കൊല്ലളത്തിൽ, ഷൈനി ബെന്നി കൊച്ചുകൈപ്പേൽ എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ചു.

Post a Comment