മരഞ്ചാട്ടി: 
ക്യാൻസർ രോഗത്താൽ മുടി നഷ്ടപ്പെട്ട രോഗികൾക്ക് ആശ്വാസമാകാൻ സ്വന്തം മുടി മുറിച്ച് നൽകി മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂളിലെ ഒരു കൂട്ടം വിദ്യാർത്ഥികളും അധ്യാപികയും. 

അയോണ വി എ, അൽഫോൻസ പി.ജെ, ആതിര മോഹൻദാസ്, ഷിമിൽ ദേവസ്യ , എന്നിവർക്കൊപ്പം അധ്യാപികയായ സിസ്സി മാനുവലും കേശദാനത്തിൽ പങ്കുചേർന്നു.

വിഗ് നിർമാണത്തിനായി തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മിറാക്കിൾ ചാരിറ്റബിൾ അസോസിയേഷൻ എന്ന സംഘടനയുടെ ഉപവിഭാഗം ആയ ഹെയർ ബാങ്ക് മുഖേനയാണ് മുടി മുറിച്ച് നൽകിയത്. ഹെയർ ബാങ്ക് കോഓർഡിനേറ്റർ ഫാറൂഖ് , ഹെഡ് മിസ്ട്രസ്സ് റൂബി ടീച്ചർ, മറ്റു അധ്യാപകരും പങ്കെടുത്തു.

Post a Comment

أحدث أقدم