പുല്ലൂരാംപാറ, തിരുവമ്പാടി: ഈ വർഷത്തെ പ്ലസ് ടൂ പരീക്ഷയിൽ ഇക്കണോമിക്സ് വിഷയത്തിൽ നൂറ് ശതമാനം മാർക്ക് നേടിയ വിദ്യാർത്ഥികളെ കോഴിക്കോട് ജില്ല ഇക്കണോമിക്സ് ടീച്ചേഴ്സ് അസോസിയേഷൻ ആദരിച്ചു. ഓരോ സ്കൂളിലും ഈ നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ അതത് സ്കൂളുകളിൽ എത്തിയാണ് അനുമോദനം അറിയിച്ചത്.

പുല്ലൂരാംപാറ, കൂടരഞ്ഞി സ്കൂളുകളിലെ കുട്ടികളെ ഒരുമിച്ച് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ വച്ച് അനുമോദനങ്ങൾ അറിയിച്ചു.

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിൽ ഇത്തവണ അഞ്ചു കുട്ടികളാണ് ഈ മഹത്തായ നേട്ടം കൈവരിച്ചത്. കൂടരഞ്ഞി, തിരുവമ്പാടി സ്കൂളുകളിൽ നിന്നും ഓരോ വിദ്യാർത്ഥികളും ഈ നേട്ടം കൈവരിച്ചു.

പുല്ലൂരാംപാറ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ കെ.ജെ. ആന്റണി , ഇക്കണോമിക്സ് ടീച്ചർമാരായ ജയിംസ് കെ.വൈ, സീന പി.സി., ഇക്കണോമിക്സ് ടീച്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളായ മുജീബ് റഹ്മാൻ, നജ്മുദീൻ, പ്രമോദ് കെ, ശ്രീജ പി,  പി.ടി.എ. പ്രസിഡന്റ് ജോസുകുട്ടി നീണ്ടുക്കുന്നേൽ, വൈസ് പ്രസിഡണ്ട് അജു എമ്മാനുവൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Post a Comment

أحدث أقدم