തിരുവമ്പാടി:
കോവിഡ് പ്രതിരോധ 
പ്രവർത്തനത്തിൻ്റെ ഭാഗമായി 
അടിയന്തിര ചികിൽസ ലഭ്യമാക്കുന്നതിനായി തിരുവമ്പാടി നിയോജകമണ്ഡലത്തിലെ മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ  10 ഐസോലേഷൻ വാർഡുകളുള്ള പ്രീ ഫാബ് ആശുപത്രി അനുവദിച്ചു.

എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഇതിനായി ഫണ്ട് ചെലവഴിക്കും.
കോവിഡ് മൂന്നാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പദ്ധതി ഭാഗമായാണിത്.

എത്രയും പെട്ടെന്ന് നിർമ്മാണ പ്രവർത്തികൾ തുടങ്ങുമെന്ന്  എം എൽ എ ലിന്റോ ജോസഫ് അറിയിച്ചു.
 


Post a Comment

أحدث أقدم