തിരുവമ്പാടി:
ഇന്ത്യൻ നാഷണൽ കോൺഗ്രസ് തറിമറ്റം നെല്ലാനിച്ചാൽ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 75ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.   
 
ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബിന്റെ സാന്നിധ്യത്തിൽ പ്ലസ് ടു പരീക്ഷയിൽ ഫുൾ A+ നേടിയ ആൻമരിയ ജിമ്മി പതാക ഉയർത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ഹനീഫ ആച്ചപറമ്പിൽ,യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് അരുൺ നാരം വേലിൽ, ബിനു വടയാറ്റു കുന്നേൽ സജിത്ത് കൂരാപ്പിള്ളിൽ, മനോജ് പനം തോട്ടത്തിൽ, സക്കീർ പി എസ്, സണ്ണി ജോസഫ് വെള്ളാരം കുന്നേൽ, തങ്കച്ചൻ വെള്ളാരം കുന്നേൽ, സിബി വെട്ടിക്കാട്ട്, ജോബി തറയിൽ, ബഷീർ പെരുവംങ്കുഴി, മിനി ജിമ്മി, സുരേഷ് എന്നിവർ സന്നിഹിതരായി. SSLC,+2 പരീക്ഷയിൽ ഫുൾA+ നേടിയ കുട്ടികളെ ആദരിക്കുകയും ചെയ്തു.

Post a Comment

أحدث أقدم