മുക്കം, പൂളപ്പൊയിൽ : നാടിനും സമൂഹത്തിനും അഭിമാനമായി എംബിബിഎസ് നേടിയ മുഹമ്മദ് ഷഫീഖ് അലി, പാലിയേറ്റീവ് രംഗത്തെ പ്രവർത്തിക്കുന്ന റസീന സിസ്റ്റർ, ജീവകാരുണ്യ പ്രവർത്തകൻ അബ്ബാസ് എന്നിവരെ മുക്കം മുനിസിപ്പൽ പ്രവാസി ലീഗ് കമ്മിറ്റി ആദരിക്കുകയും ഖത്തർ കെ എം സി സി തിരുവമ്പാടി മണ്ഡലം കമ്മറ്റി നൽകിയ മെഡിക്കൽ ഉപകരണങ്ങൾ നാടിന് സമർപ്പിക്കുകയും ചെയ്തു. പരിപാടി മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സി കെ കാസിം ഉദ്ഘാടനം ചെയ്തു.
എ എം അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു. പ്രവാസി ലീഗ് ജില്ലാ ജനറൽസെക്രട്ടറി യു കെ ഹുസൈൻ,
പി കെ മുഹമ്മദ്, ശരീഫ് വെണ്ണക്കോട്,
നജിബുദ്ദിൻ എ എം, അസീസ് വരിക്കാലിൽ,
മുസ്ഥഫ പൂലേരി തുടങ്ങിയവർ പ്രസംഗിച്ചു,
കഴിഞ്ഞ ദിവസം മരണപ്പെട്ട വിദ്യാഭ്യാസ പ്രവർത്തകൻ നാസർ മാസ്റ്ററെ റാഫി മുണ്ടുപാറ അനുസ്മരിച്ചു.
അക്ബർ പൂളപ്പൊയിൽ സ്വാഗതവും ശിഹാബ് മുണ്ടുപാറ നന്ദിയും പറഞ്ഞു.
Post a Comment