കോടഞ്ചേരി : നെല്ലിപ്പൊയിൽ.
പ്രാഥമിക ക്ഷീരോൽപാദക സഹകരണ  സംഘങ്ങൾക്ക് ആദായനികുതി ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി ക്ഷീരോൽപാദക  സഹകരണസംഘങ്ങൾക്ക്  മുന്നിൽ പ്രതിഷേധ ജ്വാല തെളിച് ധർണ്ണ നടത്തുന്നതിന് ഭാഗമായി നെല്ലിപ്പൊയിൽ ക്ഷീരോൽപാദക സഹകരണസംഘത്തിന് മുന്നിൽ പ്രതിഷേധ ജ്വാല തെളിച് ധർണ നടത്തി. 

ഉറവിട നികുതിയിലൂടെ പ്രാഥമിക ക്ഷീരോൽപാദക  സംഘങ്ങൾ തകർക്കുന്ന നടപടി അടിയന്തരമായി കേന്ദ്രസർക്കാർ പിൻവലിക്കണമെന്നും പശുവിനെ പരിപാലിക്കുന്ന കർഷകർക്ക് അത്താണിയായ ക്ഷീര സംഘങ്ങൾക്ക് വരുമാനത്തിലെ എല്ലാ മേഖലയിലും ആദായ നികുതി ഏർപ്പെടുത്തി  സഹകരണ പ്രസ്ഥാനങ്ങൾ തകർക്കുന്ന  കോന്ദ്ര സർക്കാർ നടപടി അവസാനിപ്പിക്കണമെന്ന് പ്രതിഷേധ ധർണ്ണ  ആവശ്യപ്പെട്ടു. 


 പ്രതിഷേധ ജ്വാല തെളിച് ധർണ്ണ  നെല്ലിപ്പൊയിൽ ക്ഷീരോൽപാദക  സഹകരണ സംഘം പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ ഉദ്ഘാടനം ചെയ്തു.


സംഘം ഡയറക്ടർ ജെയിംസ് കിഴക്കുംകര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 
സംഘം ഡയറക്ടർമാരായ  സ്കറിയ പടിഞ്ഞാറ്റുമുറി യിൽ, ജോസ് നീർവേലി, വിൽസൺ തറപ്പേൽ. സംഘം സെക്രട്ടറി മനു തോമസ്  എന്നിവർ പ്രസംഗിച്ചു. 

തോമസ് പടിഞ്ഞാറേ പുത്തൻപുരയ്ക്കൽ, സെയിൽ സൺ പനക്കൽ, കെ എം മാത്യു കുന്നപ്പള്ളി, മത്തായി സി ഈ, ലീന ബാബു  എന്നിവർ ലോക്ഡോൺ മാനദണ്ഡമനുസരിച്ച് നടന്ന ചടങ്ങിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post