താമരശ്ശേരി:
കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്സ് ആൻ്റ് ഗൈഡ്സ് താമരശ്ശേരി ജില്ലാ അസോസിയേഷൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സൗജന്യ യോഗാ പരിശീലനത്തിന് തുടക്കം കുറിച്ചു. സപ്റ്റംബർ 2 മുതൽ 15 വരെ യോഗാചാര്യനും സ്കൗട്ട് മാസ്റ്ററുമായ എ.പി.ബിജു വിൻ്റെ നേതൃത്വത്തിൽ ഓൺലൈനാ യാണ് പരിശീലനം നടക്കുന്നത്. യോഗ പരിശീലന പരിപാടി കോഴിക്കോട് വിദ്യാഭ്യാസ ഡയറക്ടർ വി.പി.മിനി ഉദ്ഘാടനം ചെയതു. താമരശ്ശേരി ഡി ഇ ഓ യും സ്കൗട്ട് ആൻറ് ഗൈഡ്സ് ജില്ലാ ചീഫ് കമ്മീഷണറുമായ ജ്യോതി ബായ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എ.പി.ബിജു യോഗാ വിശദീകരണം നടത്തി. സ്കൗട്ട് ആൻ്റ് ഗൈഡ്സ് ജില്ലാ സെക്രട്ടറി വി.ടി.ഫിലിപ്പ് ,ജില്ലാ ട്രൈയിനിങ്ങ് കമ്മീഷണർ സ്കൗട്ട്സ് എം.ഇ.ഉണ്ണികൃഷ്ണൻ ,ജില്ലാ ഓർഗനൈസിങ്ങ് കമ്മീഷണർ ഗൈഡ്സ്
കെ.വിനോദിനി എന്നിവർ പ്രസംഗിച്ചു.
Post a Comment