താമരശ്ശേരി: കാട്ടിൽ നിന്നും നാട്ടിലേക്കിറങ്ങി മനുഷ്യരുടെ ജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലുന്നതിന് കട്ടിപ്പാറ സംയുക്ത കർഷകകുട്ടായ്മ ഭാരാവാഹികളായ കെ.വി.സെബാസ്റ്റ്യൻ, രാജു ജോൺ തുരുത്തിപ്പള്ളി എന്നിവർ സെപ്റ്റംബർ 7ന് താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർക്ക് നൽകിയ അപേക്ഷ പ്രകാരം കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ 21-കർഷകർക്ക് കാട്ടുപന്നിയെ നശിപ്പിക്കുന്നതിന് അനുമതി ഉത്തരവ് ലഭിച്ചു.
2021 ജൂലൈ 23 ന് കേരള ഹൈക്കോടതിയിൽ ഹർജി നൽകിയ കോഴിക്കോട് ജില്ലയിലെ ആറ് കർഷകർക്കു കാട്ടുപന്നിയെ നശിപ്പിക്കുന്നതിന് ഉത്തരവ് ലഭിച്ചിരുന്നു.
ഇപ്പോൾ ലഭിച്ചിരിക്കുന്ന ഉത്തരവ് കർഷകർക്കു ചെറിയ രീതിയിൽ ആശ്വാസം ലഭിക്കുമെങ്കിലും ശാശ്വത പരിഹാരം ലഭിക്കണമെങ്കിൽ കാട്ടിൽ നിന്നും നാട്ടിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ ശൂദ്രജിവി പട്ടികയിൽ പെടുത്തി ഏതു വിധേനയും കൊല്ലുന്നതിനുള്ള അനുമതി ലഭിക്കണം എന്നാണ് കർഷക സംഘടനകൾ ആവശ്യപ്പെടുന്നത്.
إرسال تعليق