കോഴിക്കോട്:
കോഴിക്കോട് നിപ സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്.
ഇന്ന് പുലർച്ചെ മരിച്ച കുട്ടിക്കാണ് നിപ സ്ഥിരീകരിച്ചത്. കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവ് ആണ്.
പ്രാഥമിക സമ്പർക്കം സ്ഥിരീകരിച്ചതിനെത്തുടർന്ന് കുട്ടിയുടെ ബന്ധുക്കളും അയൽക്കാരും കൂട്ടുകാരും നിരീക്ഷണത്തിലാണ്. വേണ്ട മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
ഇന്ന് പുലർച്ചെയോടെയാണ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന 12 വയസുകാരൻ മരണത്തിന് കീഴടങ്ങിയത്.
إرسال تعليق