തിരുവമ്പാടി:
കുട്ടികളിലെ ശാസ്ത്രാഭിരുചി കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ഇന്നവേഷൻ ക്ലബ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.പി ജമീല ഉദ്ഘാടനം ചെയ്തു.
മുൻ മലപ്പുറം ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ പി സഫറുള്ള കുട്ടികളുമായി സംവദിച്ചു പദ്ധതി വിശദീകരണം നടത്തി.
ഹെഡ്മാസ്റ്റർ സജി തോമസ് പി, പി ടി എ പ്രസിഡണ്ട് ജോസഫ് തോമസ് പുരയിടത്തിൽ, അധ്യാപകരായ ലാലി ജേക്കബ്, ഫിലോമിനാ മാത്യു, ലിറ്റി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
إرسال تعليق