തിരുവമ്പാടി:
യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പരിപാടിയിൽ പുതിയതായി ഉൾപെടുത്തിയ ന്യൂമോണിയ, മെനിജൈറ്റിസ് എന്നി രോഗങ്ങളിൽ നിന്നും കുഞ്ഞുങ്ങൾക്ക് സംരക്ഷണം നല്കുന്ന ന്യൂമൊക്കോക്കൽ കോൺജുഗേറ്റ് വാക്സിൻ  (പി സി വി )തിരുവമ്പാടി കുടുംബരോഗ്യ കേന്ദ്രത്തിൽ വിതരണം ആരംഭിച്ചു.

കുടുംബരോഗ്യ കേന്ദ്രത്തിൽ വെച്ചു നടത്തിയ കുത്തിവെപ്പ് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കട്ട് ഉൽഘടനം ചെയ്തു.

വൈസ് പ്രസിഡന്റ് കെ. എ അബ്ദുറഹിമാൻ ആദ്യക്ഷത വഹിച്ചു.
പി സി വി  വാക്സിനേഷനെ കുറിച്ച് ഡോ. നിഖില (മെഡിക്കൽ ഓഫീസർ )ക്ലാസ്സെടുത്തു. റംല ചോലക്കൽ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി )രാമചന്ദ്രൻ കരിമ്പിൽ (ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി )വാർഡു മെമ്പർമാരായ  കെ. എ മുഹമ്മദലി, ബിന്ദു ജോൺസൺ, സ്റ്റഫി ജോൺ (അസോസിയേറ്റ് പ്രൊഫസർ  കെ എം സി ട്ടി മെഡിക്കൽ കോളേജ് )ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എം സുനീർ, സജിത്ത് ബാബു എന്നിവർ സംസാരിച്ചു.
 വി.എം മിനി പി എച്ച് എൻ നന്ദി രേഖപെടുത്തി.

Post a Comment

أحدث أقدم