മലപ്പുറം: കരിപ്പൂരിൽ കനത്ത മഴയെ തുടർന്ന് വീട് തകർന്ന് രണ്ട് കുഞ്ഞുങ്ങൾ മരിച്ചു.

 റിസ്‌വാന (8), റിൻസാന (7 മാസം) എന്നീ കുഞ്ഞുങ്ങളാണ് മരിച്ചത്. 
പുലർച്ചെ അഞ്ചേ മുക്കാലോടെയാണ് മണിക്കാണ് സംഭവം. 
കരിപ്പൂർ മാതംകുളം എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. 

സമീപത്ത് പണിനടന്നുകൊണ്ടിരുന്ന ഒരു വീടിൻ്റെ മതിൽ അടുത്തുള്ള വീടിനു മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. 
ഇതേ തുടർന്നാണ് കുഞ്ഞുങ്ങൾ മരിച്ചത്. 
ഇവരുടെ മാതാപിതാക്കൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

 നാട്ടുകാരും ഫയർഫോഴ്സും എത്തി കുഞ്ഞുങ്ങളുടെ ശരീരം പുറത്തെടുത്ത് മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post