താമരശ്ശേരി:
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻറ് ഗൈഡ്സ് ഭവനരഹിതരായ കുട്ടികൾക്ക് വീട് വെച്ച് നൽകുന്ന സ്നേഹഭവനം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഈങ്ങാപ്പുഴ പൂറ്റേൻ കുന്നിൽ നിർമ്മിക്കുന്ന വീടിന് തറക്കല്ലിട്ടു കൊണ്ട് തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫ് നിർവ്വഹിച്ചു.
പുതുപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ആയിഷക്കുട്ടി സുൽത്താൻ അധ്യക്ഷത വഹിച്ചു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു കളത്തൂർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.
താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസർ ജ്യോതി ഭായ് പ്രോജക്റ്റ് അവതരണം നടത്തി.
ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്, ബ്ലോക്ക് മെമ്പർ കുട്ടിയമ്മ മാണി, ഗ്രാമ പഞ്ചായത്ത് അംഗം ശ്രീജ ബിജു, അസിസ്റ്റൻ്റ് സ്റ്റേറ്റ് കമ്മീഷണർമാരായ എം .രാമചന്ദ്രൻ ,സി കെ ബീന, അസിസ്റ്റൻറ് സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ പി പ്രശാന്ത്, വ്യാപാരി വ്യവസായി ഈങ്ങാപ്പുഴ പ്രസിഡൻ്റ് മൊയ്തീൻ കുട്ടി, ജില്ലാ കമ്മീഷണർ വി ഡി സേവ്യർ, ജില്ലാ സെക്രട്ടറി വി റ്റി ഫിലിപ്പ്, സബ് ജില്ലാ സെക്രട്ടറി സിസ്റ്റർ ജോൺസി പ്രസംഗിച്ചു.
താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ആറ് സബ് ജില്ലകളിലായി ഏഴ് വീടുകളാണ് ആദ്യഘട്ടത്തിൽ സുമനസുകളുടെ സഹകരണത്തോടു കൂടി നിർമ്മിക്കുന്നത്.
താമരശ്ശേരി സബ്ജില്ലാ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കമ്മറ്റിയാണ് ഈങ്ങാപ്പുഴയിൽ നിർമ്മിക്കുന്ന വീടിന് നേത്യത്വം വഹിക്കുന്നത്.
Post a Comment