തിരുവമ്പാടി:
താമരശ്ശേരി റെയ്ഞ്ച് പീടികപ്പാറ സെക്ഷൻ പരിധിയിലെ കൂടരഞ്ഞി, കൊടിയത്തൂർ, കാരശ്ശേരി, ചാത്തമംഗലം, മാവൂർ തുടങ്ങിയ പഞ്ചായത്തുകളിലും കൂടാതെ മുക്കം മുൻ സിപ്പാലിറ്റിയിലും നിരന്തരം കർഷകരുടെ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്ന നടപടി ഊർജിതമാക്കുന്നതിന് വേണ്ടി 5/10/202l ന് വൈകുന്നേരം 5 മണിക്ക് ബാബു ജോൺ പ്ലാക്കാട്ടിലിൻ്റെ വസതിയിൽ ചേർന്ന വനം വകുപ്പിൻ്റെ എം പാനൽ ചെയ്തവരുടേയും അല്ലാത്തവരുമായ തോക്ക് ലൈസൻസികളുടെ യോഗത്തിൽ താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ  എം.കെ രാജീവ് കുമാർ അധ്യക്ഷനായിരുന്നു.

 കാട്ടുപന്നികളുടെ ശല്ല്യമുള്ളവർ വനം വകുപ്പിൻ്റെ എം.പാനൽ ഉള്ളവരുടെ സേവനം ഉപയോഗപ്പെടുത്തണമെന്നും അതിനാവശ്യമായ സഹായങ്ങൾ വനം വകുപ്പ് ചെയ്യുമെന്നും ഈ സേവനം കർഷകർ പരമാവധി പ്രയോജനപ്പെടുത്തണമെന്നും റെയ്ഞ്ച് ഓഫീസർ ഓർമ്മിപ്പിച്ചു.


യോഗത്തിൽ പിടികപ്പാറ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.പ്രസന്നകുമാർ സ്വാഗതം പറഞ്ഞു. തോക്ക് ലൈസൻസികളായ സി.എം ബാലൻ  മുക്കം, ബിജു എ.കെ  ചൂലൂർ, ശശി പരപ്പിൽ പന്നിക്കോട്, ചന്ദ്രമോഹൻ കുറുഞ്ചോലപൊയിൽ മുക്കം, ജേക്കബ് മംഗലത്തിൽ കൂടരഞ്ഞി, ദേവസ്വ കുരിശുംമൂട്ടിൽ കൂടരഞ്ഞി,ബാബു ജോൺ പ്ലാക്കാട്ട് കൂടരഞ്ഞി, അഗസ്റ്റ്യൻ ജോസ് പുതിയേടത്ത് കൂടരഞ്ഞി, കുര്യൻ കുര്യാളശ്ശേരി പെരുമ്പുള, അഗസ്റ്റ്യൻ ഇടമനശ്ശേരി കൂമ്പാറ എന്നിവർ സംസാരിച്ചു.

Post a Comment

أحدث أقدم