തിരുവമ്പാടി:
സാംസ്കാരിക സംഘടനയായ ആവാസിന്റെ നേതൃത്വത്തിൽ പച്ചത്തുരുത്ത് പദ്ധതി പ്രദേശമായ തിരുവമ്പാടിയിലെ മൃഗാശുപത്രി - ഹോമിയോ ആശുപത്രി പരിസരങ്ങളിൽ ഇന്ന് 07/11/2021 ന് രാവിലെ 8 മുതൽ 11 മണിവരെ കഴിഞ്ഞ വർഷങ്ങളിൽ നട്ട് വളർത്തിയ വൃക്ഷതൈകളുടെ തടം കിളച്ച് വൃത്തിയാക്കുകയും ചാണകവളം ഇടുകയും, വൃക്ഷ തൈകൾ നടലും നടത്തി.
മന്ദാരം, ആരിവേപ്പ് , നാരകം, ചാമ്പക്ക, നീർമരുത് എന്നീ വൃക്ഷ തൈകളാണ് നട്ടത്. വൃക്ഷതൈ പരിപാലനപരിപാടിക്ക് ആവാസ് വിദ്യാർത്ഥിവേദി ഭാരവാഹികളായ അർജുൻ പി.വി , ഭരത് ബാബു പൈക്കാട്ട്, അനിരുദ്‌ധ് പി.വി, ഹരി ബാബു കെ.ആർ, അരുൺ എസ് നമ്പൂതിരി, ആവാസ് പ്രവർത്തകസമിതയംഗം സുന്ദരൻ.എ. പ്രണവം എന്നിവർ നേതൃത്വം നൽകി.
Post a Comment