താമരശ്ശേരി :
അഞ്ചുവർഷത്തോളമായി താമരശ്ശേരി അമ്പായത്തോട് ഇറച്ചി പാറയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവു മാലിന്യ പ്ലാന്റിനെതിരെ സമരം നടത്തുന്നവർക്ക് അഭിവാദ്യമർപ്പിച്ച് കേരള
മുസ്ലിം ജമാഅത് നേതാക്കൾ സമര പന്തൽ
സന്ദർശിച്ചു.
ഒക്ടോബർ 21ന് നടന്ന അനിഷ്ട സംഭവങ്ങൾ സമരത്തെ തകർക്കാറുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന സംശയത്തിന് ബലം കൂടി വരികയാണ്.
അക്രമത്തിന് പിന്നിലെ ദുശക്തികളെ പുറത്ത് കൊണ്ട് വരേണ്ടപോലീസ്
നിരപരാധി കളെ വേട്ടയാ
ടി സമരത്തെ ദുർബ്ബലപ്പെടുത്തുന്നത്
അവസാനിപ്പിക്കണമെന്നും, മണ്ണും, വായുവും മലിനമാക്കുന്ന പ്ലാന്റിന്റെ പ്രവൃത്തിനിർത്തി വെച്ച്
സമാധാനം പുന:സ്ഥാപി
ക്കണമെന്നും നേതാക്കൾ
ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി സലീം അണ്ടോണ മുഖ്യപ്രഭാഷണം നടത്തി എസ് വൈ എസ് ജില്ലാ വൈ പ്രസിഡണ്ട് സാബിത്ത് അബ്ദുള്ള സഖാഫി സംസാരിച്ചു കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ബിസി ലുക്മാൻ ഹാജി കേരള മുസ്ലിം ജമാഅത്ത് താമരശ്ശേരിസോൺ സെക്രട്ടറി മുഹമ്മദലി കാവുംപുറം എസ് വൈ എസ് സോൺ സെക്രട്ടറി എൻ വി ,ലത്തീഫ് സഖാഫി കെ.കെ.മഹമൂദ് ഹാജി , ഉമ്മർ ഹാജി പള്ളിപ്പുറം, മജീദ് മാസ്റ്റർ പരപ്പൻ പൊയിൽ, ഹ മീദ് സഖാഫി വെയ്പൂർ, നൗഫൽ സഖാഫി പരപ്പൻപൊയിൽ, അൻസാർ പരപ്പൻ പൊയിൽ, അലി കാരാടി എന്നിവർ നേതൃത്വം നൽകി.


Post a Comment