തിരുവമ്പാടി: കർഷക ദ്രോഹ നിയമങ്ങൾ പാർലമെൻ്റിൽ പിൻവലിച്ചതിൻ്റെ ആഹ്ലാദവും, രാജ്യസഭയിൽ ചർച്ചകൾ നിഷേധിച്ചതിൽ പ്രതിഷേധിച്ച എം പി മാരായ എളമരം കരീം, ബിനോയ് വിശ്വൻ തുടങ്ങിയ
12 എം പിമാരെ സംസ്പൻ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് തിരുവമ്പാടിയിൽ പ്രതിഷേധ പ്രകടനവും നടന്നു .
പരിപാടിയിൽ സി പി ഐ എം പാർട്ടി ഏരിയ കമ്മറ്റി അംഗം ജോളി ജോസഫ്, തിരുവമ്പാടി വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ എസ് സുനിൽഖാൻ, ഈസ്റ്റ് ലോക്കൽ സെക്രട്ടറി സജി ഫിലിപ്പ്, സി ഗണേഷ് ബാബു, ജിബിൻ പി ജെ, എസ് ജയപ്രസാദ്, അഖിലേഷ് തുടങ്ങിയവർ നേത്യത്ത്വം നൽകി.
Post a Comment