തിരുവമ്പാടി:
ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂൾ മുറ്റത്തെ ചോളത്തിന്റെ വിളവെടുപ്പ് ഉദ്ഘാടനം നടത്തി.

വിദ്യാർഥികളിൽ കാർഷിക ആഭിമുഖ്യം വളർത്തുന്നതിനും വിദ്യാലയ പരിസരം പച്ചപ്പിൽ നിലനിർത്തുന്നതിനുമായി സ്കൂൾ അങ്കണത്തിൽ കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ ചോളത്തിനു പുറമെ കരനെല്ലും ചേനയും വാഴയും പച്ചക്കറികളുമൊക്കെ കൃഷി ചെയ്തിട്ടുണ്ട്.


ചോളം വിളവെടുപ്പിന്റെ ഉദ്ഘാടനം ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി പ്രകാശ് നിർവഹിച്ചു.


പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, അധ്യാപകരായ ജസ്റ്റിൻ പോൾ, സിസ്റ്റർ ഷൈനി മാത്യു, ആലിസ് വി തോമസ്, എൻ ജെ ദീപ , റീനു സ്കറിയ വിദ്യാർഥികളായ ജിഷ്ന ഷാജി, മുഹമ്മദ് ഷാമിൽ , എൽട്ടൺ സാബു , സൽമാൻ ഫാരിസ്, മുഹമ്മദ് മുസ്താഖ് എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم