മുക്കം : ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം സ്കൂൾ അങ്കണത്തിലെത്തിയ നീലേശ്വരം ജിഎച്ച് എസ് എസിലെ എട്ടാം ക്ലാസുകാരെ ബാന്റ് വാദ്യമേളത്തോടെ പിടിഎ - എസ് എം സി ഭാരവാഹികളും  അധ്യാപകരും മറ്റു വിദ്യാർഥികളും വരവേറ്റു. 

സ്കൂൾ ഗേറ്റ് മുതൽ കൊടിതോരണങ്ങളും ബലൂണുകളും മനോഹരമായി അലങ്കരിച്ചിരുന്നു.
സ്കൂൾ പോലീസ് കേഡറ്റുകളാണ് താളാത്മകമായ ബാന്റ്മേളം ഒരുക്കിയത്.

പിടിഎ പ്രസിഡന്റും വാർഡ് മെമ്പറുമായ എം കെ യാസർ ഉദ്ഘാടനം ചെയ്തു.

ഹെഡ്മാസ്റ്റർ കെ വി അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.
 സ്റ്റാഫ് സെക്രട്ടറി ടോമി ചെറിയാൻ സ്വാഗതം പറഞ്ഞു. ഓൺലൈൻ കലാമത്സരങ്ങളിലെ വിജയികൾക്ക് എസ് എം സി ചെയർമാൻ പി വി സാദിഖ് സമ്മാനദാനം നടത്തി.

ഇ കെ അബ്ദുസലാം, എം ഐ  പവിത്രമണി, കെ ടി നസീമ, നവീന എന്നിവർ ആശംസകൾ നേർന്നു.
സീനിയർ അസിസ്റ്റന്റ് ജഹ്ഫർ ചെമ്പകത്ത് നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post