നെടുമ്പാശ്ശേരി: ആറര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിൽ. വയനാട് സ്വദേശി അബ്ദുൽ സമദാണ് പിടിയിലായത്.

ഇന്ന് പുലർച്ചെ എത്തിയ വിമാനത്തിലാണ് യുവാവ് വന്നത്. ബാങ്കോക്കിൽനിന്നാണ് കഞ്ചാവ് കൊച്ചയിലേക്കെത്തിച്ചത്. പിടികൂടിയ ആറ് കിലോയോളം ഹൈബ്രിഡ് കഞ്ചാവിന് ആറര കോടി രൂപ വില വരുമെന്ന് കസ്റ്റംസ് അറിയിച്ചു.

വിയറ്റ്നാമിൽനിന്നും തായ്‍ലൻഡിലെ ബാങ്കോക്കിലെത്തി. ബാങ്കോക്കിൽനിന്ന് കൊച്ചിയിലേക്ക് വരികയായിരുന്നു. രണ്ടാഴ്ച മുമ്പാണ് യുവാവ് വിദേശത്തേക്ക് പോയത്. ചെറിയ പാക്കറ്റുകളിലായിരുന്നു ഇത്രയധികം കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
 

Post a Comment

Previous Post Next Post