ജിദ്ദ- ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കുന്നു. ഡിസംബർ ഒന്നു മുതൽ സർവീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇന്ത്യക്ക് പുറമെ, പാക്കിസ്ഥാൻ, ബ്രസീൽ, വിയറ്റ്‌നാം, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നും സൌദിയിലേക്ക് നേരിട്ട് സർവീസുണ്ട്.
പതിനാലു ദിവസത്തെ ക്വാറന്റീൻ ആവശ്യമില്ലെന്നും സൗദിയിൽ എത്തിയ ശേഷം അഞ്ചു ദിവസത്തെ ക്വാറന്റീൻ മതിയെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സൗദിയിൽനിന്ന് രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ ആവശ്യമില്ല.
അതേസമയം, മറ്റു രാജ്യങ്ങളിൽനിന്ന് രണ്ടു ഡോസ് സ്വീകരിച്ചവർക്ക് ക്വാറന്റീൻ നിർബന്ധമാണ്.
ഇന്ത്യ അടക്കം ആറു രാജ്യങ്ങളിൽ നിന്ന് നേരിട്ട് സൗദിയിൽ പ്രവേശിക്കുന്നവർ അഞ്ചു ദിവസം ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ പാലിക്കൽ നിർബന്ധമാണ്.
ഇക്കാര്യത്തിൽ ചില വിഭാഗങ്ങൾക്കുള്ള ഇളവുകൾ തുടരും.
പ്രവേശന വിലക്ക് എടുത്തുകളഞ്ഞ രാജ്യങ്ങളിൽ നിന്ന് വരുന്നവർ മുഴുവൻ മുൻകരുതൽ, പ്രതിരോധ നടപടികളും പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
പ്രാദേശിക, ആഗോള തലങ്ങളിൽ കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കുന്നതിന്റെയും, കൊറോണയുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളെയും ചില രാജ്യങ്ങളിൽ പകർച്ചവ്യാധി വ്യാപനം നിയന്ത്രണ വിധേയമായതിനെയും കുറിച്ച് സൗദിയിലെ ആരോഗ്യ വകുപ്പുകൾ സമർപ്പിച്ച ശുപാർശയുടെയും അടിസ്ഥാനത്തിലാണ്
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള പ്രവേശന വിലക്ക് എടുത്തുകളയാൻ തീരുമാനിച്ചതെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
Post a Comment