തെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാന്റെ ഏറ്റവും വലിയ ‘ആയുധ’ങ്ങളിലൊന്ന് ഹുർമുസ് ഇടനാഴിയിലെ അവരുടെ നിയന്ത്രണമാണ്. യു.എസും ഇസ്രായേലും ആക്രമണം തുടങ്ങിയപ്പോൾ ഇറാന്റെ പ്രത്യാക്രമണങ്ങളിലൊന്ന് ഹുർമുസ് അടയ്ക്കുക എന്നതായിരുന്നു. 

അതുവഴി കടന്നുപോകുന്ന എണ്ണക്കപ്പലുകൾക്കുനേരെ ആക്രമണവും തുടങ്ങി. ഇതോടെ, ലോകത്തിന്റെ എണ്ണക്കപ്പൽ ഗതാഗതംതന്നെയും അവതാളത്തിലായി. ലോകത്തെ എണ്ണക്കപ്പൽ ഗതാഗതത്തിന്റെ 20 ശതമാനവും ഹുർമുസ് വഴിയാണ്. ഇറാന് ഹുർമുസിനുമേൽ നിയന്ത്രണമുള്ളിടത്തോളം ഇത് അപകടമാണെന്ന് തിരിച്ചറിഞ്ഞ യു.എസ് ഇപ്പോൾ ഈ ഇടനാഴി പിടിച്ചെടുക്കാനുള്ള പുറപ്പാടിലാണ്. 

ഹുർമുസ് കടലിടുക്കിലൂടെ പോകുന്ന എണ്ണക്കപ്പലുകൾക്ക് ആവശ്യമെങ്കൽ യു.എസ് നാവികസേന അകമ്പടി സേവിക്കുമെന്ന പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത് അതാണ്.

നേരത്തേ, ഇതുസംബന്ധിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു. സംയുക്ത സേനയുടെ നാവിക പടയെ ഹുർമുസിൽ വിന്യസിക്കാനാണ് യു.എസിന്റെ നീക്കം. കപ്പലുകൾക്ക് സുരക്ഷയൊരുക്കുക എന്ന് പ്രഖ്യാപിച്ച് മേഖലയിൽ പ്രവേശിച്ച് ഭാവിയിൽ ഇടനാഴിയുടെ നിയന്ത്രണം പൂർണമായും വരുതിയിലാക്കുക എന്നതാണ് ട്രംപിന്റെ ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ, യു.എസ്‌ അത്തരമൊരു തീരുമാനം എടുക്കുംമുമ്പ് 1987ലെ ആക്രമണവും അടുത്തിടെയുണ്ടായ സംഭവങ്ങളും ഓർമിക്കുന്നത് നന്നാവുമെന്നും ഇറാനിയൻ സേന മുന്നറിയിപ്പ് നൽകി. ‘‘അകമ്പടി നൽകാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. അകമ്പടിക്ക് ഇറങ്ങും മുമ്പ് യു.എസ് സൂപ്പർ ടാങ്കറായ ബ്രിഡ്ജടൺ 
1987 കത്തിച്ചതും അടുത്തിടെ ഞങ്ങൾ ലക്ഷ്യമിട്ട എണ്ണ ടാങ്കറുകളും അമേരിക്കക്കാർ ഓർക്കുന്നത് നന്നാവുമെന്നും ഞങ്ങൾ അഭ്യർഥിക്കുന്നു’’ -ഇറാന്റെ സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.



Post a Comment

Previous Post Next Post