കട്ടിപ്പാറ: വളർത്തു പട്ടിയുടെ കടിയേറ്റ യുവതിയെ രക്ഷിക്കാൻ ശ്രമിച്ചവർക്കെതിരെ താമരശ്ശേരി പോലീസ് രെജിസ്റ്റർ ചെയ്ത കേസ് ഉടൻ പിൻവലിക്കണമെന്ന് കട്ടിപ്പാറ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു.
താമരശ്ശേരി
അമ്പായത്തോട് പട്ടിയുടെ കടിയേറ്റ യുവതിയെ രക്ഷിക്കാൻ ശ്രമിച്ച ഇരുപതോളം വരുന്ന നാട്ടുകാർക്കെതിരെയാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്. ഇതുപോലെ ഇതിന് മുമ്പും ഇതേ പട്ടികൾ പ്രഭാകരൻ എന്ന ആളെ മാരകമായി അക്രമിച്ചിട്ടുണ്ട്.
അതേസമയം പട്ടിയുടെ ഉടമയായ റോഷനെതിരെ ചെറിയ വകുപ്പ് ചുമത്തി അറസ്റ്റ് നാടകം കളിച്ച താമരശ്ശേരി പോലീസ് ന്റെ ഇരട്ടത്താപ്പ് നെതിരെ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് യൂത്ത് ലീഗ് നേതൃത്വം കൊടുക്കുമെന്നും യൂത്ത് ലീഗ് നേതാക്കൾ അറിയിച്ചു.
യൂത്ത് ലീഗ് പ്രസിഡന്റ് ഷംസീർ കക്കാട്ടുമ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കൊടുവള്ളി മണ്ഡലം വൈസ് പ്രസിഡണ്ട് ഷാഫി സകരിയ ഉത്ഘാടനം ചെയ്തു. മുജീബ് വേണാടി,മൻസൂർ ടി.സി,റഫീക് അമ്പായത്തോട്, നൗഫൽ വി.ഒടി,
അനസ് അമരാട് സംസാരിച്ചു. അസ്‌ലം കട്ടിപ്പാറ സ്വാഗതവും നാസർ ചമൽ നന്ദിയും പറഞ്ഞു.
Post a Comment