മുക്കം:
ദേശീയ സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായി ചെറുവാടിയിൽ നടന്ന ഖിലാഫത്ത് പോരാട്ടത്തിൻ്റെ നൂറാം വാർഷികത്തിന് തുടക്കമായി.
ചെറുവാടി മഹല്ല് കമ്മറ്റി സംഘടിപ്പിക്കുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന സമരസ്മരണയുടെ ഭാഗമായി വിവിധ പരിപടികളാണ് ആസൂത്രണം ചെയ്തത്.
പള്ളി പരിസരത്തെ രക്ത സാക്ഷി ക്കളുടെ ഖബർ സിയാറത്തോടെ വാർഷിക പരിപാടികൾക്ക് തുടക്കമായി.
സിയാറത്തിന് പുതിയോത്ത് ജുമുഅത്ത് പള്ളി ഖത്വീബ് നേതൃത്വം നൽകി.
ലൈബ്രറി, ഹെറിറ്റേജ് ഗാലറി, ഓഡിറ്റോറിയം ഉൾക്കൊള്ളുന്ന ഖിലാഫത്ത് സ്മാരകത്തിന് മഹല്ല് ഖാസി ഡോ.എം അബ്ദുൽ അസീസ് ഫൈസി ശിലാസ്ഥാപനം നടത്തി. ദേശീയോദ്ഗ്രഥന പ്രതിജ്ഞ ഖാസി ചൊല്ലിക്കൊടുത്തു.
മഹല്ല് പ്രസിഡൻറ് വി ഉണ്ണി മാമുമാസ്റ്റർ, സെക്രട്ടറി ഇ അബ്ദുല്ല, മഹല്ല് ഭാരവാഹികളായ കീലത്ത് മുഹമ്മദ് മാസ്റ്റർ, പി ജി മുഹമ്മദ്, പി എ മുഹമ്മദ്, അബ്ദുൽ ഖുദൂസ്, വൈത്തല അബൂബക്കർ, പുത്തലത്ത് ജബ്ബാർ, നൗഷാദ് കളത്തിൽ, മൊയ്തീൻ കൂട്ടക്കടവ്, സംഘാടക സമിതി ഭാരവാഹികളായ കെ പി യു അലി, സത്താർ കൊളക്കാടൻ, എസ് എ നാസർ, രിഹ് ല മജീദ്, മോയിൽ ബാപ്പു, ഒടുങ്ങാട്ട് അബുബക്കർ, അഷ്റഫ് കൊളക്കാടൻ, മൊയ്തീൻ പുത്തലത്ത്, കെ സാദിഖലി സംബന്ധിച്ചു.
إرسال تعليق