തിരുവമ്പാടി: 
ജലജന്യ രോഗങ്ങൾ തടയുന്നതിനുള്ള കർമ്മ പദ്ധതിയായ ഓപ്പറേഷൻ വിബ്രിയോ പരിപാടിക്ക് പൊന്നാങ്കയം  വാർഡിൽ,  
വാർഡ് മെമ്പർ രാധാമണി പൊന്നാങ്കയം ജി എൽ പി സ്കൂൾ കിണർ ക്ലോറിനേഷൻ ചെയ്തു ഉത്ഘാടനം നിർവഹിച്ചു.

 രണ്ടാഴ്ചയോളം നീണ്ടു നിൽക്കുന്ന രോഗ പ്രതിരോധ പ്രവർത്തനങ്ങളായ മാസ്സ്  വെൽ ക്ലോറിനേഷൻ, ഒ.ആർ.എസ്സ് വിതരണം, ഫീവർ സർവ്വേ , ഭക്ഷണസാധനങ്ങൾ ഉണ്ടാക്കുകയും വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിൽ പരിശോധന, ബ്ലോധവൽക്കരണ ക്ലാസ്സുകൾ, നോട്ടീസ് വിതരണം, കൊതുകിന്റെ കൂത്താടി നശീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ വാർഡിൽ വരും ദിവസങ്ങളിൽ നടക്കുന്നതായിരിക്കുമെന്നറിയിച്ചു.

Post a Comment

Previous Post Next Post