തിരുവമ്പാടി:
ആനക്കാംപൊയിൽ  എൽ പി സ്കൂളിൻ്റെ കളിസ്ഥലം  എം പി .വീരേന്ദ്രകുമാറിൻ്റെ വികസന ഫണ്ട് ഉപയോഗപ്പെടുത്തി നിർമ്മിച്ചതാണ്. ഇപ്പോൾ കളിസ്ഥലത്തിൻ്റെ സൗകര്യം ഇല്ലാതാക്കുന്ന നിലയിൽ ഗ്രൗണ്ടിൽ ചില താൽക്കാലിക നിർമ്മിതി നടത്തിയിരിക്കയാണ്.

ഇത് നീക്കാൻ ആവശ്യമായ നടപടികൾ അധികാരികൾ സ്വീകരിക്കണമെന്ന് പാർട്ടി പുലുരാംപാറ ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു.

 ലോക്കൽ സെക്രട്ടറി സി എൻ പുരുഷോത്തമൻ, ബെന്നി ജോസഫ്, സുരേഷ്, ജിബിൻ പി ജെ എന്നിവർ സ്ഥലം സന്ദർശിച്ചു.
നേരത്തെ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മെമ്പർമാരുടെ സംഘം സ്കൂളും പരിസരവും സന്ദർശിച്ചു.

 സംഘത്തിൽ മെമ്പർമാരായ കെ എം മുഹമ്മദാലി, കെ എം ബേബി, കെ ടി ആൻറണി അപ്പു കോട്ടയിൽ എന്നിവർ ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post