തിരുവമ്പാടി:
മലയോരമേഖലയായ കക്കാടംപൊയിൽ വാളംതോട് വച്ച് ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ കൈതപ്പോയിൽ ലിസ്സ കോളേജിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ജനറൽ മെഡിസിൻ വിഭാഗത്തിൽ ഡോ. ഫാരി യുസഫും, നേത്രരോഗ വിഭാഗത്തിൽ ഡോ. ജോർജ് ഫിലിപ്പും ക്യാമ്പിന് നേതൃത്വം നൽകി.
മലയോര മേഖലയായ വാളംതോട് പോലുള്ള പ്രദേശങ്ങളിൽ ശാന്തി ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ നടത്തുന്ന ഇതുപോലുള്ള ക്യാമ്പുകൾ പ്രദേശവാസികൾക്ക് വളരെ ഉപകാരപ്രദമാണ് എന്ന് ക്യാമ്പിന്റെ ഉദ്ഘാടനവേളയിൽ ചാലിയാർ പഞ്ചായത്ത് വാർഡ് മെമ്പർ ഗ്രീഷ്മ അഭിപ്രായപ്പെട്ടു.
إرسال تعليق