തിരുവമ്പാടി:
വർഗീയതക്കെതിരെ ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വന പ്രകാരം ഡി വൈ എഫ് ഐ തിരുവമ്പാടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ സെക്കുലർ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു. 

 ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റി അംഗം പി സി ഷൈജു പരിപാടി ഉദ്ഘാടനം ചെയ്തു. 
 ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി ദിപു പ്രേംനാഥ്, ബ്ലോക്ക് പ്രസിഡൻ്റ് അരുൺ ഇ, ഡി വൈ എഫ് ഐ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ജിബിൻ പി ജെ,  ഡി വൈ എഫ് ഐ മുൻ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സുനിൽ ഖാൻ, മേഖല സെക്രട്ടറി രതീഷ് കുമാർ, പ്രസിഡൻ്റ് റിയാസ് പി എസ്, ട്രഷറർ റംഷാദ് സി എം തുടങ്ങിയവർ സംസാരിച്ചു. 

ആർ ആർ ടി രംഗത്ത് പ്രവർത്തിച്ചവരെയും, കലാകായിക രംഗത്ത് കഴിവു തെളിയിച്ചവരെയും, പ്രശസ്ത ടെലിവിഷൻ താരങ്ങളെയും, ജീവ കാരുണ്യ രംഗത്ത് പ്രവർത്തിച്ചവരെയും, നാല്പതു വർഷത്തോളം തിരുവമ്പാടി അങ്ങാടിയിൽ ചുമട്ടുതൊഴിലാളിയായി സേവനം അനുഷ്ടിച്ച് വിരമിച്ചവരെയും തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുകയും ചെയ്തു.

 പൊതു സമ്മേളനത്തിനു ശേഷം റെഡ് ബാൻ്റ് കാലിക്കറ്റ് നേതൃത്വത്തിൽ ഗാനവിരുന്ന് അരങ്ങേറി.

Post a Comment

أحدث أقدم