ഓമശ്ശേരി:
കൃഷി ഭവന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'സുഭിക്ഷം-സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി'(ബി.പി.കെ.പി)പദ്ധതിയുടെ ഓമശ്ശേരി പഞ്ചായത്ത് തല ഉദ്ഘാടനവും പ്രകൃതി കൃഷി ഏകദിന പ്രായോഗിക പരിശീന പരിപാടിയും പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.ജൈവ കർഷകനായ മങ്ങാട്‌ രാജഗോപാലൻ മാസ്റ്ററുടെ വീട്ടങ്കണത്തിൽ നടന്ന പരിപാടിയിൽ വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.

വികസന സ്റ്റാന്റിംഗ്‌ ചെയർമാൻ യൂനൂസ് അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,പഞ്ചായത്ത്‌ മെമ്പർമാരായ കെ.ആനന്ദകൃഷ്ണൻ,എം.ഷീജ,പി.കെ.ഗംഗാധരൻ,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്‌,കൃഷി അസിസ്റ്റന്റുമാരായ കെ.എസ്‌.നളിനി,രാഗിത കിരൺ സംസാരിച്ചു.കേരള ജൈവ കർഷക സമിതി ജില്ലാ പ്രസിഡണ്ട്‌ ബാലകൃഷ്ണൻ പേരാമ്പറ,കൊയിലാണ്ടി താലൂക്ക്‌ സെക്രട്ടറി സദാനന്ദൻ,പി.വി.സ്വാദിഖ്‌(എൽ.ആർ.പി),സീനത്ത്‌(സി.ആർ.പി) എന്നിവർ പരിശീലനത്തിന്‌ നേതൃത്വം നൽകി.കൃഷി ഓഫീസർ പി.പി.രാജി സ്വാഗതവും അസി.അഗ്രി കൾച്ചർ ഓഫീസർ വിനോദ് പോൾ നന്ദിയും പറഞ്ഞു.

പഞ്ചായത്തിൽ ഇപ്പോൾ പ്രകൃതി കൃഷി ചെയ്തു കൊണ്ടിരിക്കുന്നവർക്കും പ്രകൃതി കൃഷിയിലേക്ക് മാറാൻ താൽപ്പര്യമുള്ളവർക്കും കൃഷിയിടത്തിന്റെ ഒരു ഭാഗം പരീക്ഷണാടിസ്ഥാനത്തിൽ  പ്രകൃതി കൃഷിയിലേക്ക്‌ മാറ്റാൻ ആഗ്രഹിക്കുന്നവർക്കും ഈ പദ്ധതിയിൽ അംഗമാവാം.കുറഞ്ഞത് 5 സെന്റ്‌ ഭൂമി സ്വന്തമായി വേണം.സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടൊപ്പം വിവിധ ശാസ്ത്രീയ പ്രകൃതി-ജൈവകൃഷി മാർഗ്ഗങ്ങളെ സംബന്ധിച്ച്‌  അറിവും പരിശീലനവും നൽകുകയും ചെയ്യും.

കർഷകന്‌ ജൈവ ഉല്പന്നങ്ങൾ സർക്കാറിന്റെ സർട്ടിഫിക്കറ്റോടെ വിൽക്കുന്നതിനും സാഹചര്യമുണ്ടാവും.ജൈവ ഉല്പന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നിർദേശിക്കുന്ന പി.ജി.എസ്‌.മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കാണ് സർട്ടിഫിക്കറ്റ് നൽകുക.പദ്ധതിയിൽ അംഗമായവർ നിലവിൽ രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ കൃഷി ചെയ്യുന്നവരാണെങ്കിൽ ജൈവ ഉല്പന്നങ്ങൾ സർക്കാർ മുദ്രണത്തോടെ വിൽക്കാൻ സാധിക്കും.മൂന്ന് വർഷം നീണ്ടു നിൽക്കുന്ന പദ്ധതിയാണിത്.ഈ പദ്ധതിയിൽ അംഗമാവുന്നവർക്ക്‌ ഇതര പദ്ധതി ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് മുൻഗണന ലഭിക്കുമെന്നും കൃഷിഭവൻ അധികൃതർ അറിയിച്ചു.


Post a Comment

Previous Post Next Post