പുതുപ്പാടി:
പുതുപ്പാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എൻ. എസ്. എസ്. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ എക്‌സൈസ് ഡിപ്പാർട്മെന്റുമായി സാഹകരിച്ചു ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായ് ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപിച്ചു.
താമരശേരി താലൂക്ക് വിമുക്തി കോർഡിനേറ്റർ പ്രസാദ് സെമിനാർ ഉദ്ഘാടനം ചെയ്തു എക്സൈസ് പ്രിവൻ്റീവ് ഓഫിസർ സന്തോഷ് ചെറുവോത്ത് ലഹരി വിരുദ്ധ ക്ലാസിന് നേതൃത്വം നൽകി.
പി. ടി. എ.പ്രസിഡൻ്റ് ശിഹാബ് അടിവാരം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ മുജീബ് എ സ്വാഗതം പറഞ്ഞു.
സ്റ്റാഫ് സെക്രട്ടറി ആർ. കെ ഷാഫി, നസീം ബാനു,പ്രോഗാം ഓഫീസർ മനോജ് സക്കറിയ, ജിസ് മോൻ ചെറിയാൻ എന്നിവർ സംസാരിച്ചു.
കുമാരി അനീറ്റ നന്ദി പറഞ്ഞു.
Post a Comment