താമരശ്ശേരി: 
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ എഡ്യുകെയർ പദ്ധതിയുടെ ഭാഗമായി  ജില്ലയിലെ വിവിധ സ്കൂളുകളിൽ സംഘടിപ്പിച്ച് വരുന്ന കൗമാര വിദ്യഭ്യാസ ശാക്തീകരണ പദ്ധതിയായ
CHANK (Campaign for Healthy Adolescence Nurturing , Kozhikode) ക്യാമ്പയിന് രാരോത്ത് ഗവൺമെന്റ് ഹൈസ്ക്കൂളിൽ ആരംഭം കുറിച്ചു.

 പദ്ധതിയുടെ  ഉദ്ഘാടനം ജില്ലാ ഗ്രാമ പഞ്ചായത്ത് മെമ്പർ പി ടി എം ഷറഫുന്നിസ ടീച്ചർ നിർവ്വഹിച്ചു.

 പി.ടി.എ പ്രസിഡണ്ട് എ പി ഹംസ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ  എസ്.എം.സി ചെയർമാൻ പി കെ അബ്ദു സലീം, പി.ടി.എ അംഗ ങ്ങളായ രാജു വാവാട്, സലീം കാരാടി , സ്റ്റാഫ് സെക്രട്ടറി രജനി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. 

ചങ്ക് മെന്റർ ഡോ. അഞ്ജന ശാന്തി  ക്ലാസിന് നേതൃത്വം നൽകി. 
പ്രധാനധ്യാപക ഡെയ്സമ്മ ടീച്ചർ സ്വാഗതവും  ചങ്ക് കൺവീനർ ഹർഷാദ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

Post a Comment

Previous Post Next Post