തിരുവമ്പാടി:
ഒരു വർഷത്തിലധികം നീണ്ട ഐതിഹാസികമായ കർഷകസമരത്തെത്തുടർന്ന് കർഷകർക്ക് മുന്നിൽ കീഴടങ്ങിയിരിക്കുകയാണ് കേന്ദ്രസർക്കാർ. 
നിൽക്കക്കള്ളിയില്ലാതായതോടെ, നടപ്പാക്കിയ നിയമം ഒരു വർഷത്തിനു ശേഷം പിൻവലിക്കുന്ന അസാധാരണ നടപടിയിലേക്ക് കേന്ദ്രത്തിന് കടക്കേണ്ടി വന്നിരിക്കുന്നു. 

കോർപ്പറേറ്റ് ആധിപത്യ ശ്രമങ്ങൾക്കും ഭരണകൂട ഭീകരതയ്ക്കും മുകളിൽ കർഷകർ നേടിയ ഈ ഐതിഹാസിക വിജയത്തിന്റെ ആഘോഷമായി തിരുവമ്പാടി മേഖലയിലെ വിവിധ കർഷക സംഘടനകൾ സംയുക്തമായി ആഹ്ലാദപ്രകടനം  സംഘടിപ്പിച്ചു. 

ജയിംസ് മറ്റത്തിൽ, മനു പൈമ്പിള്ളിൽ, ജോസ് മുള്ളനാനി, ജോജോ കാഞ്ഞിരക്കാടൻ, വിൻസു തിരുമല തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. 

തുടർന്ന് അജു എമ്മാനുവലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗം ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ഉത്ഘാടനം ചെയ്തു. ജയിംസ് മറ്റത്തിൽ (ഫാർമേഴ്സ് റിലീഫ് ഫോറം), നാസർ പുല്ലൂരാംപാറ (വെൽഫെയർ പാർട്ടി), ബെന്നി കിഴക്കേപറമ്പിൽ (AKCC), ജോജോ (KIFA), സണ്ണി ജോസഫ്  (OIOP) തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post