തിരുവമ്പാടി :
തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ പതിനാലിന കർമ്മ പദ്ധതിയുടെ ഭാഗമായ കനിവ് സഹായ നിധി പദ്ധതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്തിലെ കിടപ്പ് രോഗികൾക്ക് ആശ്വാസം പകരുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
സഹായ നിധിയിലേക്ക് ഫണ്ട് സമാഹരിക്കാൻ ജനകീയ കാമ്പയിനുകൾ വാർഡ് തോറും സംഘടിപ്പിക്കും.
ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളും ജീവനക്കാരും മുഴുവൻ ഘടക സ്ഥാപനങ്ങളിലെ ജീവനക്കാരും പദ്ധതിയുടെ ധനസമാഹരണത്തിന്റെ ഭാഗമായി മാറും.ഗ്രാമ പഞ്ചായത്തിന്റെ പാലിയേറ്റിവ് പദ്ധതി പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താൻ കഴിയാത്ത സഹായങ്ങൾ കനിവ് പദ്ധതിയിലൂടെ പാലിയേറ്റിവ് കിടപ്പ് രോഗികൾക്ക് ലഭ്യമാക്കുകയാണ് മുഖ്യ ലക്ഷ്യം.ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ജനങ്ങളും കാരുണ്യ പ്രവർത്തനത്തനത്തിനായുള്ള സഹായ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ.അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ,രാമചന്ദ്രൻ കരിമ്പിൽ, ഷൗക്കത്തലി കൊല്ലളത്തിൽ,ലിസി സണ്ണി, അപ്പു കോട്ടയിൽ,ഷൈനി ബെന്നി, ഡോ. നിഖില, ഹെൽത്ത് ഇൻസ്പെക്ടർ സുനീർ, ലിസ്സി സിസ്റ്റർ, ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.
Post a Comment