താമരശ്ശേരി:  കോടഞ്ചേരി പഞ്ചായത്തിലെ  മുട്ടിയിട്ടതോട്ടില്‍ 
ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വയോധികക്ക് നേരെ നടത്തിയ  അതിക്രമത്തില്‍ 
പ്രധിഷേധിച്ച്  സിപിഐ എം കണ്ണോത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
 മാര്‍ച്ച് സിപിഐ എം കണ്ണോത്ത് ലോക്കല്‍ സെക്രട്ടറി രഞ്ജിത്ത് ജോസ് ഉദ്ഘാടനം ചെയ്തു. 

വയോധികക്കും ചെറുമകനുമെതിരെ അതിക്രമം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കണമെന്നും ചെറുമകനെതിരെ എടുത്ത കള്ളക്കേസ് പിന്‍ വലിക്കണമെന്നും പോലീസില്‍ വയോധിക നല്‍കിയ പരാതിയില്‍ അടിയന്തിര നടപടി ഉണ്ടാവണമെന്നും  സിപിഐഎം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ ബഹുജന സമരം ഉയര്‍ത്തിക്കൊണ്ടു വരുമെന്നും സിപിഐഎം നേതാക്കള്‍ പറഞ്ഞു.

ഷെജിന്‍ എം.എസ്, സുബ്രഹ്മണ്യന്‍ എം.സി, രഞ്ജിത്ത് ചാക്കോ, വാര്‍ഡ് മെംബര്‍ റോസ്ലി മാത്യു, ഇ.പി നാസിര്‍, കെ.എം ജോസഫ് മാസ്റ്റര്‍, വനദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
എം.എം സോമന്‍,
ബിനോയി കെ.ജെ, സാലിം മുഹമ്മദ്, പ്രമോദ് പ്ലാത്തോട്ടം, റോസമ്മ ഫ്രാന്‍സിസ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Post a Comment

أحدث أقدم