താമരശ്ശേരി:
തീവ്രവാദം വിസ്മയം അല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മതരാഷ്ട്രം അല്ല എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് യുണൈറ്റഡ് ഇന്ത്യയുടെ ഭാഗമായി യൂത്ത് കോൺഗ്രസ് കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരിയിൽ ഐക്യ സദസ് സംഘടിപ്പിച്ചു.

ചടങ്ങിൽ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.

അസംബ്ലി പ്രസിഡണ്ട് ഷമീർ ഓമശ്ശേരി അധ്യക്ഷതവഹിച്ചു . ഹബീബ് തമ്പി, സിജി കൊട്ടാരത്തിൽ, ഹംസ ഹാജി, മുജീബ് പുറായിൽ, ജവഹർ പൂമംഗലം, നവാസ് ഈർപോണ, ഗിരീഷ്, ടി കെ പി അബൂബക്കർ, വി കെ എ കബീർ, ആസിഫ്, ഫസൽ കാരാട്ട്, എന്നിവർ സംസാരിച്ചു.

നിഷാദ് നരിക്കുനി, സർതാജ് ടി കെ പി, അമീറലി കോരങ്ങാട്, അഭിൻ യു .കെ, ഷമീർ എംകെ, ഷമീർ പരപ്പാറ, രാജേഷ്, അബുലൈസ്, അഭിനന്ദ്, അൻഷാദ്, വിജീഷ്, വിനീത്, എന്നിവർ നേതൃത്വം നൽകി.
എം പി സി ജംഷിദ് സ്വാഗതവും ഫാറൂഖ് പുത്തലത്ത് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post