തിരുവമ്പാടി:
ആനക്കാംപൊയിൽ സെന്റ് മേരീസ് യു പി സ്കൂൾ അങ്കണത്തിൽ വിളഞ്ഞ ഉമയെന്ന കരനെല്ലാണ് വിദ്യാർഥികളെ സ്വർണവർണമണിഞ്ഞ് വരവേറ്റത്.
ജൂലൈ ആദ്യവാരം സ്കൂൾ കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ കൃഷിഭവന്റെ സഹകരണത്തോടെ വിതച്ച കരനെല്ല് വിളവെടുപ്പിന് പാകമായി വരുന്ന ഘട്ടത്തിൽ സ്വർണവർണമണിഞ്ഞ് കുട്ടികൾക്ക് മനോഹര കാഴ്ചയായി മാറിയിരിക്കുന്നു.
ബഹുഭൂരിപക്ഷം വിദ്യാർഥികളും ആദ്യമായിട്ടാണ് വിളഞ്ഞ് പാകമായി നിൽക്കുന്ന കര നെൽച്ചെടിയെ ഇത്ര അടുത്തു കാണുന്നത്.
വിദ്യാർഥികളിൽ കാർഷിക ആഭിമുഖ്യം വളർത്തുന്നതിനും വിദ്യാലയ പരിസരം പച്ചപ്പിൽ നിലനിർത്തുന്നതിനുമായി ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂൾ അങ്കണത്തിൽ കരനെല്ലിനു പുറമെ ചോളം ചേന വാഴപച്ചക്കറികൾ എന്നിവയും കൃഷി ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വർഷവും മികച്ച കാർഷിക ജൈവ വൈവിധ്യപ്രവർത്തനങ്ങൾ നടത്തിയ വിദ്യാലയത്തിന് ഒട്ടേറെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.
വരുന്ന ആഴ്ച ഉത്സവാന്തരീക്ഷത്തിൽ വിളവെടുപ്പ് നടത്തുന്നതിന് മുമ്പ് ക്ലാസ് അടിസ്ഥാനത്തിൽ കൊയ്ത്തുപാട്ട് മത്സരവും മറ്റു പരിപാടികളുമൊക്കെ സംഘടിപ്പിച്ചിരിക്കുകയാണീ വിദ്യാലയം.
Post a Comment